ഓക്സോ പോയിന്റിലേക്ക് സ്വാഗതം
മലയാളം English
ഞങ്ങളുമായി ബന്ധപ്പെടുക

+91 9072 220 442

ഞങ്ങളെ കുറിച്ച്

വാത്സല്യം, സംരക്ഷണം അറിവ് ,തിരിച്ചറിവ് ,അംഗീകാരം എന്നിവയിലൂടെ ഇവ OXOPOINT ൻറെ ശക്തമായ പിന്തുണയോടുകൂടി ഒരാളെ നല്ല വ്യക്തിത്വത്തിന് ഉടമയുടമയാക്കുകയും ആ വ്യക്തിയിലൂടെ സമൂഹത്തിലേക്ക് പകർന്നു നൽകുവാനും പ്രാപ്തനാക്കുന്നു.

ഇതിനെ ആസ്പദമാക്കിയാണ് ALL FOR ONE * ONE FOR ALL = OXOPOINT എന്ന ആശയം ഉടലെടുത്തത്.'EXCELLENCE IS MY BIRTH RIGHT' 'ശ്രേഷ്ഠത എൻ്റെ ജന്മാവകാശം' എന്ന ആപ്തവാക്യമാണ് ഇതിനു വേണ്ടി OXOPOINT Academic & Publishers മുന്നോട്ട് വെക്കുന്നത്.

അടിത്തറ നന്നായാൽ മാത്രമേ അതിൽ നമുക്ക് എന്തും കെട്ടിപ്പെടുക്കുവാൻ സാധിക്കുകയുള്ളൂ എന്ന ബോധ്യത്തിലാണ് oxopoint എന്ന പ്രസ്ഥാനം പ്രവർത്തിക്കുന്നത്.അറിവുകൾ മസ്തിഷ്കത്തിലേക്ക് കുത്തി നിറയ്ക്കപ്പെട്ടു തിരിച്ചറിവുകളില്ലാതെ സ്വന്തം കരുത്തുകളെ പറ്റിയും ന്യുനതകളെപ്പറ്റിയും ബോധവാന്മാരല്ലാതെ ലോകത്തിൻറെ പൊതുസ്വഭാവത്തിനനുസരിച്ച് സ്വന്തം ജീവിതം രൂപപ്പെടുത്തേണ്ടി വരുന്ന യുവതലമുറയെ സ്വന്തം അസ്തിത്വത്തിൽ വിശ്വസിക്കാൻ പഠിപ്പിക്കുക എന്ന ഏറ്റവും ശ്രമകരമായ ദൗത്യമാണ് oxopoint ഏറ്റെടുത്തിരിയ്ക്കുന്നത്.

മനുഷ്യ ജീവിതത്തിലെ ശൈശവം ,ബാല്യം,കൗമാരം,യൗവനം,വാർദ്ധക്യം എന്നിങ്ങനെയുള്ള ഘട്ടങ്ങൾ ഓരോന്നും പരിപൂർണമായി ആസ്വദിക്കുകയും ഓരോഘട്ടത്തിലും ഒരു മനുഷ്യൻ അനുഷ്ഠിക്കേണ്ടി വരുന്ന ചുമതലകൾ യഥാവിധി പൂർത്തിയാക്കുകയും ചെയ്യുമ്പോഴാണ് ഒരു ജീവിതം സാർഥകമാകുന്നത് .ഇതിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ നാം വരുത്തുന്ന പിഴവുകൾ പലപ്പോഴും നമ്മുടെ ഭാവി ജീവിതത്തെ സാരമായി ബാധിയ്ക്കുന്നു. ഇതിൽ ഏറ്റവും സുപ്രധാന കാലഘട്ടം ബാല്യം തന്നെയാണ്. ഒരു മനുഷ്യൻ്റെ സ്വഭാവ രൂപീകരണത്തിൽ അവൻ്റെ ബാല്യത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. പലപഠനങ്ങളും ഇന്ന് വ്യക്തമാകുന്നത് ബാല്യത്തിൽ മാനസികമായി പീഡനങ്ങൾ ഏറ്റുവാങ്ങുകയും, കലുഷിതമായ കുടുംബാന്തരീക്ഷത്തിൽ ജീവിക്കുകയും ചെയ്തിട്ടുള്ള കുട്ടികളിലാണ് കൂടുതലായും യൗവനാവസ്ഥയിൽ എത്തിച്ചേരുമ്പോൾ പല സ്വഭാവ വൈകൃതങ്ങളും കണ്ട് വരുന്നത് എന്നാണ് . അത് കൊണ്ട് തന്നെ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ ഒരുപാട് കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് oxopoint പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ആദ്യഘട്ടം oxopoint EPRC പ്രോഗ്രാം ൻ്റെ ഭാഗമായി രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസും തുടർന്ന് കൗൺസിലിംഗ് മോട്ടിവേഷൻ ക്ലാസ്സുകളും നൽകുന്നു.

OXOPOINT EPRC PROGRAME

ശ്രേഷ്ഠത എൻ്റെ ജന്മാവകാശം എന്ന ആപ്തവാക്യത്തിലൂന്നിയാണ് ഈ പദ്ധതി രൂപപ്പെടുത്തിയിട്ടുള്ളത്. ശ്രേഷ്ഠത എന്ന തലത്തിലേക്കെത്തിച്ചേരുവാൻ ഒരു കുട്ടിയ്ക്ക് സഹായകമാകുന്ന വിദ്യാഭ്യാസ മികവ് , ബുദ്ധിശക്തി , മാനസിക വളർച്ച, അച്ചടക്കം, സമയനിഷ്ഠ, സഹകരണശീലം മികച്ച ആശയവിനിമയം, സ്ഥിരോത്സാഹം തുടങ്ങിയ ഗുണങ്ങളെ തിരിച്ചറിഞ്ഞു വളർത്തിയെടുത്ത് ക്രമീകരിക്കപ്പെട്ടതാണ് ഈ പദ്ധതി.

EPRC KNOW THE CHILDREN PROGRAMME

OXOPOINT പ്രാരംഭ ഘട്ടത്തിലൂടെ രക്ഷിതാക്കൾക്കുള്ള ക്ലാസ്സുകൾക്ക് ശേഷം ഒരു കുട്ടിയെ മനസിലാക്കുവാൻ വേണ്ടി തയ്യാറാക്കിയിട്ടുള്ള പദ്ധതിയാണ് ഇത്. ഓരോ വ്യക്തിയും വ്യത്യസ്തരാണ്. ഓരോ കുട്ടിയും വ്യത്യസ്തങ്ങളായ ഗുണവും, കരുത്തും, ന്യുനതകളും ഉള്ള തികച്ചും വിഭിന്നങ്ങളായ വ്യക്തിത്വങ്ങളാണ്. അത് കൊണ്ട് തന്നെ ഓരോ കുട്ടിയുടെയും ശക്തിയും ദൗർബല്യങ്ങളും തിരിച്ചറിഞ്ഞു കരുത്തുകളെ പരിപോഷിപ്പിക്കുവാൻ ഈ പദ്ധതി സഹായകമാകുന്നു. ഓരോ മേഖലയിലെയും കഴിവുറ്റ വ്യക്തിത്വങ്ങൾ ഈ പ്രക്രിയയ്ക്ക് മാർഗനിർദ്ദേശങ്ങൾ നൽകുന്നു. ഈ വിശകലനം നടത്തിയാൽ മാത്രമേ EPRC GUIDANCE ക്ലാസ്സുകളിലൂടെ കുട്ടികൾക്ക് വേണ്ട പ്രോത്സാഹനം നൽകുവാൻ സാധിക്കുകയുള്ളു.

OXO POINT EPRC GUIDANCE CLASS

വിദ്യാർത്ഥികളെ വിശദമായി അപഗ്രഥനം ചെയ്ത ശേഷം അവർക്കായി OXOPOINT EPRC ക്ലാസുകൾ ആരംഭിക്കുന്നു. വ്യക്തിത്വ വികസന ക്ലാസുകൾ, ഭാഷാ സംബന്ധമായ ക്ലാസുകൾ പ്രചോദനാത്മക ക്ലാസുകൾ തുടങ്ങി കലാകായികമായ കഴിവുകളെ പരിപോഷിപ്പിക്കുവാൻ ഉതകുന്ന ക്ലാസ്സുകളും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

രക്ഷിതാക്കൾ, കുട്ടികളുടെ മാനസിക വളർച്ചയിൽ വളരെ വലിയ പങ്ക് വഹിക്കുന്നത് കൊണ്ട് തന്നെ അവർക്ക് വേണ്ടി ബോധവത്കരണ ക്ലാസ്സുകളും സംഘടിപ്പിക്കുന്നു. ഒരു നല്ല കുടുംബാന്തരീക്ഷത്തിൽ മാത്രമേ ഒരു നല്ല വ്യക്തി രൂപപ്പെടുന്നുള്ളു എന്ന വസ്തുത രക്ഷിതാക്കൾക്കും ബോധ്യപ്പെടുത്തുന്നു.

ഇപ്രകാരം ഒരു കുട്ടിയുടെ സമഗ്രമായ വളർച്ചയ്ക്ക് ഉതകുന്നതെല്ലാം ഒരുക്കി കൊടുക്കുക എന്ന വളരെ ഉത്തരവാദത്വപൂർണ്ണമായ ഒരു സംരംഭം ആണ് OXOPOINT EPRC ക്ലാസ്സിലൂടെ ഏറ്റെടുത്തിരുന്നത്. ഇന്നത്തെ കുട്ടികളാണ് നാളത്തെ രാഷ്ട്രത്തിൻ്റെ ഭാവി എന്ന ഉത്തമ ബോധ്യത്തോടെ വിദ്യാഭ്യാസ രംഗത്ത് പ്രാഗത്ഭ്യം തെളിയിച്ചവർ തുടങ്ങി ഒരു മികച്ച കൂട്ടായ്മയാണ് ഈ പ്രസ്ഥാനത്തിൻ്റെ ചുക്കാൻ പിടിക്കുന്നത്.

നാം കടന്നു വന്ന വഴികളിലെ പാളിച്ചകൾ നമ്മുടെ കുഞ്ഞുങ്ങളിൽ ആവർത്തിക്കപ്പെടാതിരിക്കാൻ, അവർ സ്വന്തം അസ്തിത്വത്തിൽ ഊന്നി ശ്രേഷ്ഠത കൈവരിക്കുവാൻ അതിനുള്ള ഒരു അന്തരീക്ഷം അവർക്ക് ഒരുക്കി കൊടുക്കുവാൻ ആത്മവിശാസത്തോടെ ജീവിതത്തിൻ്റെ ഓരോ ഘട്ടങ്ങളിലെ ഉത്തരവാദിത്വങ്ങൾ നിറവേറ്റുവാൻ കുട്ടിയുടെ വ്യക്തിത്വത്തെ മനസിലാക്കി അതിന് അനുസൃതമായി കഴിവുകളെ പ്രോത്സാഹിപ്പിച്ച് ശ്രേഷ്ഠതമായാ ജീവിതത്തിനുടമയാക്കി മാറ്റുക എന്ന ഘട്ടം ഘട്ടമായുള്ള ഒരു രൂപരേഖയാണ് Oxopoint പദ്ധതിയുടെ സവിശേഷത. ഒരു കുട്ടി സമസ്ത മേഖലകളിലും മികവുറ്റതാകണം എന്ന തെറ്റായ പ്രവണതയ്ക്ക് മാറ്റം വരുത്തി ഓരോ വ്യക്തിയുടെയും വ്യത്യസ്തതയിലാണ് ഓരോ ജീവിതവും വേറിട്ടതാവുന്നത് എന്ന തിരിച്ചറിവ് മാതാപിതാക്കൾക്കും കുട്ടികൾക്കും ഉണ്ടാകുമ്പോഴാണ് യഥാർത്ഥമായ ശ്രേഷ്ഠതയിലേക്കുള്ള പാതയിൽ നാം എത്തിച്ചേരുന്നത്. അത്തരം ഒരു സമൂഹത്തെ വാർത്തെടുക്കുകയാണ് oxopoint Academic & Publishers എന്ന പ്രസ്ഥാനം പ്രതിജ്ഞബദ്ധമായി കരുതി പ്രവർത്തിക്കുന്നത് .