ഓക്സോ പോയിന്റിലേക്ക് സ്വാഗതം
മലയാളം English
ഞങ്ങളുമായി ബന്ധപ്പെടുക

+91 9072 220 442

ശ്രേഷ്ടത എന്റെ ജന്മാവകാശം

" ശ്രേഷ്ഠത എന്റെ ജന്മാവകാശം" എന്ന ആപ്തവാക്യത്തിലൂടെ പ്രവർത്തിക്കുന്ന ഓക്സോപോയിന്റ് മികച്ച വിദ്യാഭ്യാസം, തിളക്കമേറിയ വ്യക്തിത്വം, ശ്രേഷ്ഠമായ തൊഴിൽ എന്ന ലക്ഷ്യത്തിലേക്ക് വരുംതലമുറയെ നയിക്കുന്നതിനായി പ്രത്യേകം രൂപകല്പന ചെയ്ത പദ്ധതിയാണ്. ഇ.പി. ആർ. സി (എഡ്യൂക്കേഷൻ & പേഴ്സണാലിറ്റി റീഫോമിങ് ഫോർ കരീർ എക്സലൻസ് ) ഓരോ വ്യക്തിയെയും സംബന്ധിച്ച് അയാളുടെ വ്യക്തിത്വം എന്നത് ജീവിതത്തിൽ ഏറെ പ്രാധാന്യം നൽകുന്ന വസ്തുതയാണ്. എന്നാൽ ഇത് കൈവരിക്കുവാൻ അവസരം, കഠിനപ്രയത്നം, ക്ഷമ ഇവ അത്യാവശ്യമാണ്. ഉദാ: വ്യക്തിത്വം എന്നത് ഒരു ചെടിക്ക് സമാനമാണെന്ന് പറയാം. ഒരു ചെടി ഫലസമൃദ്ധിയിലേക്ക് എത്തുവാൻ നിശ്ചിത കാലയളവും പരിപാലനവും ആവശ്യമാണ്. ഇതിന് സമാനമാണ് ഒരു വ്യക്തിയും. വിജയിക്കാൻ വേണ്ട ശേഷികളെല്ലാം വേണ്ടത്ര ഉണ്ടെങ്കിലും ആത്മവിശ്വാസത്തിന്റെ അഭാവം മൂലം അർഹിക്കുന്നിടത്ത് എത്താത്തവരുണ്ട്. വേഷത്തിലും ഭാഷയിലും ആശയവിനിമയ ശൈലിയിലും കഴിവുണ്ടായിട്ടും സംശയം മൂലം ഒന്നിനും തുനിയാത്തവർ, നിരീക്ഷണ ശീലവും ഇച്‌ഛാശക്തിയും കുറഞ്ഞവർ, പുതുമയെ ഭയപ്പെടുന്നവർ, വിട്ടുവീഴ്ചക്ക് തയ്യാറാകാത്തവർ, ഒന്നിലും ഉറച്ചുനിക്കാത്തവർ, ചിട്ടയിൽ ശ്രേദ്ധിക്കാത്തവർ, സമയബോധമില്ലാത്തവർ എന്നിങ്ങനെ പല താരക്കാരും നമ്മുടെ ഇടയിലുണ്ട്. സ്വന്തം നിഷേധശൈലി തിരിച്ചറിയാത്തവരാണ് ഇവരിൽ പലരും. ഇത് തിരിച്ചറിഞ്ഞാൽ മിക്കവരും സ്വയം തിരുത്താൻ ശ്രമിക്കും എന്നതാണ് വാസ്തവം. സ്വഭാവം രൂപപ്പെടുത്തുന്ന ബാല്യ - കൗമാര ദശകങ്ങളിൽ വിജയത്തിലേക്ക് നയിക്കുന്ന ശീലങ്ങൾ സ്വായത്തമാക്കാൻ കുട്ടികൾക്ക് ഓരോ കാലഘട്ടത്തിന്റെയും പ്രാധാന്യം മനസിലാക്കിക്കൊണ്ട് ഓരോ വ്യക്തിയേയും ശ്രേഷ്ഠനായി മാറ്റുന്നതിൽ മാർ​​ഗ്​ഗനിർദ്ധേശിയാവുകയാണ് ഒക്സോപോയിന്റ്.