അതുല്യ അജിത്
സുഹൃത്തുക്കളെ,
വളരെ സന്തോഷത്തോടെ ഞാൻ നിങ്ങളെ ഓക്സോപോയിന്റ് ഫാമിലിയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.
ഓക്സോപോയിന്റ് അക്കാഡമിക്ക് & പബ്ലിഷേഴ്സ് ഭാവിയെ സൃഷ്ട്ടിക്കുകയല്ല ഭാവിക്കുവേണ്ടി നിങ്ങളെ സജ്ജമാക്കുകയാണ്.
ലോകത്തിനുവേണ്ടി ആകർഷകതയുള്ള, പ്രതിബദ്ധതയുള്ള, അച്ചടക്കമുള്ള, രാജ്യസ്നേഹവും സമൂഹത്തോട് ഉത്തരവാദിത്വമുള്ള പ്രതികരണശേഷിയുള്ള ആർജ്ജവമുള്ളതുമായ യുവനിരയെ വാർത്തെടുക്കുകയെന്നതാണ് എന്റെ ലക്ഷൃം. ഇത് സാദ്ധ്യമാവുന്നത് സ്വയം ആർജ്ജിച്ചെടുക്കുനതും സമൂഹത്തിൽനിന്ന് സ്വരൂപിച്ചെടുക്കേണ്ടതുമാണെന്ന് ഞാൻ വിശ്വസിക്കുന്നു. വ്യക്തിത്വ വികാസത്തിന് കോട്ടംതട്ടുന്ന തരത്തിലുള്ള ബോധമില്ലായ്മയെ ഇല്ലായ്‌മ ചെയ്തുകൊണ്ട് ഗുണമേന്മയുള്ള വിദ്യാഭ്യാസവും
സ്വാതന്ത്ര ചിന്തയും സാമൂഹ്യ രൂപീകരണവും സാദ്ധ്യമാക്കുകയാണ് ഓക്സോപോയിന്റിലൂടെ സാദ്ധ്യമാകുന്നത് കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന സകല കഴിവുകളെയും ഉയർത്തി അവരെ ഉത്തമ പൗരന്മാരാക്കി ഓക്സോപോയിന്റ് മാറ്റുന്നു. ഇതിനായി ഓരോരുത്തരുടെയും സഹകരണം ഓക്സോപോയിന്റ് പ്രതീക്ഷിക്കുന്നു. .