സുബൈർ .വി.കെ.
സുഹൃത്തുക്കളെ,
ഞാൻ ഈ അവസരം എന്നെ പരിചയപ്പെടുത്തുവാനും അതോടൊപ്പം താങ്കളെയും താങ്കളുടെ കുട്ടിയേയും ഓക്സോപോയിന്റ് അക്കാഡമിക്ക് ആൻഡ് പുബ്ലിഷേഴ്സിലേയ്ക്ക് വിനയപൂർവ്വം സ്വാഗതം ചെയ്യുവാനും വിനിയോഗിക്കുന്നു.
ഓക്സോപോയിന്റിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ താങ്കളെയും താങ്കളുടെ കുടുംബത്തെയും ഭാഗമാക്കുക എന്നതാണ് എൻ്റെ ലക്ഷ്യം.
ഒരു വ്യക്തിയെ സംബന്ധിച്ച് അറിവ് മാത്രം ഉണ്ടായതുകൊണ്ടാവുന്നില്ല. എന്നാൽ തിരിച്ചറിവ് കൂടി ആവശ്യമാണ്.
കുട്ടികൾ സമൂഹത്തിന്റെകൂടി സൃഷ്ട്ടിയാണ്. സമൂഹത്തിന്റെ നന്മയും തിന്മയും കൂട്ടികളിലൂടെ പ്രതിഫലിക്കുന്നു. ഈ സത്യം ഉൾകൊണ്ടുകൊണ്ടാണ് ഓക്സോപോയിന്റ് ഈ വൈഷമ്യമേറിയ ദൗത്യം ഏറ്റെടുക്കുന്നത്. അതിനാലാണ് ഞങ്ങൾ ആദ്യം രക്ഷിതാക്കളെ ലക്ഷ്യമിടുന്നത്.
കുട്ടികളുടെ ശൈശവദശ മുതൽ പഠനകാലത്തിന്റെ ആരംഭംവരെ സ്വഭാവരൂപീകരണത്തിന്റെ പ്രധാനഘട്ടമാണ്. ഈ കാലയളവിൽ രക്ഷിതാക്കളാണ് പൂർണ്ണശ്രദ്ധ ചെലുത്തേണ്ടത്. അതുകൊണ്ട് കുട്ടികളോടൊപ്പം രക്ഷിതാക്കളെയും ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് അനുനയിക്കുന്നു.
ഓക്സോപോയിന്റ് അക്കാഡമിക്ക് & പുബ്ലിഷേഴ്സിന്റെ ഭാഗമായി നടക്കുന്ന അധ്യാപക - വിദ്യാർത്ഥി സമതി, രക്ഷിതാക്കളുടെ ഉപദേശകസമിതി മറ്റു സമാന അനുഭാവ സമിതികളിലും താങ്കളുടെ പങ്കാളിത്തം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സമിതികളിൽ താങ്കൾക്ക് പങ്കെടുക്കുവാൻ അസൗകര്യം നേരിടുകയാണെങ്കിൽ മറ്റൊരു കുടുംബാംഗത്തെ സമിതിയിൽ പ്രതീക്ഷിക്കട്ടെ.