ഓക്സോ പോയിന്റിലേക്ക് സ്വാഗതം
മലയാളം English
ഞങ്ങളുമായി ബന്ധപ്പെടുക

+91 9072 220 442

EPRC

വിദ്യാഭ്യാസവും വ്യക്തിത്വവും വളർത്തി ജോലിയിൽ ശ്രേഷ്ഠത നേടുക

ഓരോ വ്യക്തിയേയും സംബന്ധിച്ച് അയാളുടെ വ്യക്തിത്വം എന്നത് ജീവിതത്തിൽ ഏറെ പ്രധാനം നൽകുന്ന വസ്‌തുതയാണ്‌. എന്നാൽ ഇത് ക്ഷണനേരത്തിൽ സാദ്ധ്യമാകാൻ കഴിയുന്ന ഒന്നല്ല. ഇത് കൈവരിക്കുവാൻ ക്ഷമ, സമയം, കഠിന പ്രയത്‌നം എന്നിവ അത്യന്താപേക്ഷിതമാണ്.

വ്യക്തിത്വം എന്നത് ഒരു ചെടിക്ക് സമാനമാണെന്നു പറയാം. ഒരു ചെടി ഫല സമൃദ്ധിയിലേക്ക് എത്തുവാൻ നിശ്ചിത കാലയളവും പരിപാലനവും അത്യന്താപേക്ഷിതമാണ്. ഇതിനു സമാനമാണ് ഒരു വ്യക്തിയിലെ വ്യക്തിത്വവും. വ്യക്തിത്വം എന്നത് സ്വയം ആർജിച്ചെടുക്കേണ്ട ഒന്നാണ്.

ശുഭചിന്തയും ശുഭാപ്‌തി വിശ്വാസവും കൈവരിക്കാൻ വിജ്ഞാനം കൂടിയ തീരൂ. ഇതിന് അവസരങ്ങളും പരിശീലനങ്ങളും ആവിശ്യമാണ്. പറഞ്ഞിരിക്കുന്ന ഗുണങ്ങൾ ഒരു വ്യക്തിയിൽ സമന്വയിക്കുവാൻ അച്ചടക്കം ശീലമാക്കേണ്ടതാണ്. "വ്യക്തിത്വഗുണങ്ങൾ സമന്വയിപ്പിക്കുന്നതിൽ അച്ചടക്കം പ്രാധാന്യം അർഹിക്കുന്നു. ഇവയെല്ലാം കൈവരിക്കുന്നതിന് വിദ്യാഭ്യാസം കൂടിയേതീരൂ. വിദ്യാഭ്യാസം ജീവിത സമ്പൂർണതയിലേക്ക് എത്തിയ്ക്കുന്നു. ഇതിലെ ഒരു നേട്ടം മാത്രമാണ് നല്ല വ്യക്തിത്വഗുണം. ഇതോടൊപ്പം പാഠ്യ - പാഠ്യേതര വിഷയങ്ങളിലും അഭിരുചിക്കനുസരിച്ച് പരിശീലനം സ്വായത്തമാക്കിയാൽ അതുവഴി താല്പര്യമുള്ള മേഖല മാത്രം തിരഞ്ഞടുത്ത് തൊഴിൽ നൈപുണ്യം നേടുന്നതിലൂടെ ആഗ്രഹിക്കുന്ന ജോലി സ്വന്തമാകാം".