ഓക്സോ പോയിന്റിലേക്ക് സ്വാഗതം
മലയാളം English
ഞങ്ങളുമായി ബന്ധപ്പെടുക

+91 9072 220 442

സന്ദേശങ്ങൾ

കെ.കെ മുഹമ്മദ് മാസ്റ്റർ

ഓക്സോപോയിന്റ് അസ്സിസ്റ്റൻറ് കോഓഡിനേറ്റർ
ബഹുമാന്യരെ, ഓക്സോ പോയിന്റ് അതിന്റെ വിജയ യാത്രയിലാണ്. രാഷ്ട്ര നൻമയെ മുന്നിൽകണ്ട് ഒരു ചെറു സംഘം സന്നദ്ധ സേവന പ്രവർത്തനമായിട്ട് ഏറ്റെടുത്ത ഈ മുന്നേറ്റത്തെ നിങ്ങളേവരും ഇരു കൈ നീട്ടി സ്വാഗതം ചെയ്യുമെന്നെനിക്കുറപ്പുണ്ട്. കാരണം അതിന്റെ കാഴ്ചപ്പാടും ലക്ഷ്യവും എത്രയും മഹത്തരമാണ്. ശൈശവം ബാല്യം കൗമാരം യൗവ്വനം അതെല്ലാം കഴിഞ്ഞെത്തുന്ന വാർദ്ധക്യവുമെല്ലാം അർത്ഥ സമ്പൂർണ്ണമാക്കി മാറ്റി നൻമയും സന്തോഷവും രാഷ്ട്രം നിറഞ്ഞ് കാണുന്ന ഒരവസ്ഥയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഒരു നല്ല രാഷ്ട്രം നിലവിൽ വരുന്നത് കുറെ നല്ല സമൂഹങ്ങളുടെ കൂടിച്ചേരലിലൂടെയാണ്. നല്ല സമൂഹങ്ങളുണ്ടാകുന്നതാകട്ടെ നല്ല കുടുംബങ്ങളുടെ കൂട്ടായ്മയിലൂടെയും. സന്തോഷം നിറഞ്ഞ കുടുംബാന്തരീക്ഷമുണ്ടാകുന്നത് അതിലെ ഓരോ വ്യക്തിയും നല്ല വ്യക്തിത്വത്തിന്റെ ഉടമകളാകുമ്പോഴായിരിക്കും. അത്തരം വ്യക്തിത്വങ്ങളെ വാർത്തെടുക്കണമെന്ന് ഞങ്ങൾ ആത്മാർത്ഥമായും ആഗ്രഹിക്കുന്നു. അതിന്ന് വേണ്ടി കഠിനാധ്വാനം ചെയ്യുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ വ്യത്യസ്ഥ പ്രായത്തിലും സ്വഭാവത്തിലും കഴിവിലുമുള്ള ഓരോ വ്യക്തിയേയും ആൺ-പെൺ വ്യത്യാസമില്ലാതെ മികവിന്റെ ഉടമകളാക്കുക വഴി ഓരോ കുടുംബവും ഔന്നത്യം നേടും. അത്തരം കുടുംബങ്ങൾ നൻമ നിറഞ്ഞ സമൂഹത്തെ സൃഷ്ടിച്ചാൽ ആ സമൂഹങ്ങളുടെ ഒത്തുചേരലാണ് ഒരു നല്ല രാഷ്ട്രമായി മാറുന്നത്. ആ രാഷ്ട്രത്തിലെ ജീവിതം സ്വർഗ്ഗീയാനുഭൂതി സംജാതമാക്കുക തന്നെ ചെയ്യും തീർച്ച. ഇത്തരം ഒരുത്തമ രാജ്യം കെട്ടിപ്പടുക്കാൻ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. നിങ്ങൾ ഞങ്ങളോടൊപ്പം വേണമെന്ന് ഞങ്ങൾ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. വിനീതമായി അഭ്യർത്ഥിക്കുന്നു.