ഓക്സോ പോയിന്റിലേക്ക് സ്വാഗതം
മലയാളം English
ഞങ്ങളുമായി ബന്ധപ്പെടുക

+91 9072 220 442

സന്ദേശങ്ങൾ

ലത്തീഫ് പറമ്പിൽ ( എഴുത്തുകാരൻ )

ഓക്സോപോയിൻറ് സ്റ്റഡി മെറ്റീരിയൽ എഡിറ്റോറിയൽ ഇൻ ചാർജ്
പ്രിയ്യപ്പെട്ടവരെ ,പാഠപുസ്തകങ്ങളിൽ നിന്നുള്ള അറിവിനപ്പുറം ജീവിതാവബോധമുള്ളവരായി നമ്മുടെ കുട്ടികളെ വാർത്തെടുക്കുന്ന സ്ഥാപനങ്ങൾ വളരെ വിരളമാണ്. ട്യൂഷൻ സെന്ററുകളും കോച്ചിങ്ങ് സെന്ററുകളും മത്സര പരീഷകൾക്ക് ഉപകരിക്കുമെങ്കിലും ഒരു നല്ല സമൂഹത്തെ വാർത്തെടുക്കാൻ അത്തരം സ്ഥാപനങ്ങൾക്ക് കഴിയാറില്ല. ഇവിടെയാണ് ഓക്സോ പോയിന്റിന്റെ പ്രസക്തി. ശ്രേഷ്ഠതയാണെന്റെ ജന്മാവകാശം എന്ന ആപ്തവാക്യത്തിലൂന്നി കുട്ടികളുടെ സർവ്വോൻ മുഖമായ പുരോഗതി ലക്ഷ്യമാക്കിയാണ് ഓക്സോ പോയിന്റ് എന്ന പ്രസ്ഥാനം കേരളത്തിൽ ചുവടുറപ്പിച്ചിരിക്കുന്നത്. വത്യസ്തമായ ടാലന്റുകളും കാഴ്ചപ്പാടുകളുമുള്ളവരായിരിക്കും ഓരോ കുട്ടിയും. അവരുടെ കഴിവുകളും താത്പര്യങ്ങളും മനസ്സിലാക്കി അവരെ അവർ ഉദ്ദേശിക്കുന്ന മേഖലകളിലേക്ക് തിരിച്ചു വിടുക എന്ന കർത്തവ്യമാണ് ഇത്തരുണത്തിൽ ഓക്സോ പോയിന്റ് ഏറ്റെടുത്തിരിക്കുന്നത്. സംഗീതത്തിൽ താത്പര്യമുള്ള ഒരു കുട്ടിയെ നിർബന്ധിച്ച് മെഡിസിനോ എഞ്ചിനിയറിങ്ങോ പഠിപ്പിച്ചതു കൊണ്ട് ഒരു പ്രയോജനവുമില്ലെന്നു മാത്രമല്ല അവനിലെ സംഗീതവാസനയെ മുരടിപ്പിക്കുന്നതിലൂടെ ആ കുട്ടിയുടെ ഭാവിയെത്തന്നെയാണത് കരിച്ചു കളയുന്നത്. സംഗീതവാസനയില്ലാത്ത ഒരാളെ ഗായകനാക്കാൻ നോക്കിയാലും ഇതു തന്നെയാണ് സംഭവിക്കുന്നത്. നമ്മുടെ സമൂഹത്തിൽ ഡോക്ടർമാരും എഞ്ചിനിയർമാരും മാത്രം പോര. ചിത്രകാരൻമാരും എഴുത്തുകാരും ഗായകരും കർഷകരും വിദഗ്ധ തൊഴിലാളികളും ശാസ്ത്രജ്ഞരും അദ്ധ്യാപകരുമൊക്കെ വളർന്നു വരേണ്ടുണ്ട്. എല്ലാ തൊഴിലും മാന്യതയുള്ളവയാണെന്നുള്ള തിരിച്ചറിവ് മാതാപിതാക്കൾക്കും കുട്ടികൾക്കും ഉണ്ടായെങ്കിൽ മാത്രമേ ഈയൊരവസ്ഥ സംജാതമാവുകയുള്ളൂ. ജോലി നേടാൻ വേണ്ടിയാണ് വിദ്യാഭ്യാസം നേടുന്നതെന്ന തെറ്റായ ധാരണയാണ് ആധുനിക സമൂഹം വെച്ചുപുലർത്തുന്നത്. കുട്ടികളെയും മാതാപിതാക്കളെയും ഇത്തരം കാര്യങ്ങളിൽ അവബോധമുള്ളവരാക്കി മാറ്റുക എന്ന വലിയ കർത്തവ്യമാണ് ഓക്സോ പോയിന്റ് ഏറ്റെടുത്തിരിക്കുന്നത്.V അതിലൂടെ ശ്രേഷ്ഠമായ ഒരു സമൂഹത്തെത്തന്നെ വാർത്തെടുക്കാൻ ഈ പ്രസ്ഥാനത്തിന് കഴിയുമെന്ന് എനിക്കുറപ്പുണ്ട് . ഓക്സോ പോയിന്റിന്റെ ഒരു പ്രവർത്തകൻ എന്ന നിലയിൽ നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യാൻ എനിക്ക് അതിയായ സന്തോഷമുണ്ട്.