ഫുട്ബാൾ
കേരളത്തിൽ ഏറ്റവും ജനപ്രീയമായ കളികളിലൊന്നാണ് ഫുട്ബാൾ, ലോകഫുട്ബാളിൽ ഇന്ത്യ വലിയ ശക്തിയൊന്നുമില്ലെങ്കിലും ഇന്ത്യൻ ഫുട്ബാളിൽ കേരളം അതിശക്തരാണ്. സന്തോഷ് ട്രോഫിയിലെ റെക്കോർഡ് വിജയങ്ങളും പ്രതിഭാശാലികളായ കളിക്കാരും കേരളത്തിന്റെ ഫുട്ബാളിനെ ദേശിയ തലത്തിൽ ശക്തമാക്കുന്നു. ചെറിയ പ്രായത്തിൽ തന്നെ കളികളിൽ താല്പര്യമുള്ളവരാണ് കുട്ടികൾ, ഫുട്ബാൾ അല്ലെകിൽ കാല്പന്തുകളി. ആൺ കുട്ടികളാണ് ഫുട്ബാൾ കളിയിൽ കൂടുതൽ താല്പര്യമുള്ളവർ. കായികം ആരോഗ്യത്തിനു ഗുണവും മനസിന് ആത്മവിശ്വാസവും കൈവരിക്കുന്നതിന് വളരെ ഉപകാരപ്രധമാണ്. എന്നാൽ കലാകായിക മേഖല വിദ്യാഭ്യാസം പോലെ ജീവിതത്തോടൊപ്പം കൊണ്ടുപോകാൻ പലർക്കും സാധിക്കുന്നില്ല, കാരണം ഇതിനുള്ള അവസരം വളരെച്ചുരുക്കമാണ്. പഠനത്തോടൊപ്പം കൊണ്ടുപോകാൻ അവസരം ലഭിക്കുകയാണെങ്കിൽ സാഹചര്യം തടസമായി വരുന്നു. 1 മുതൽ 4 വരെ ഒരു വിദ്യാലയം 5 മുതൽ 7 വരെ + 1 +2 ഡിഗ്രീ എന്നിങ്ങനെ വിദ്യാലയം മാറിക്കൊണ്ടിരിക്കും അതുകൊണ്ട് ഇത്തരം സാഹചര്യങ്ങളെ നിലനിർത്തികൊണ്ട് ഈ കഴിവുകളെ വളർത്തിയെടുക്കാൻ കഴിയാതെ വരുന്നു . ഈ തിരിച്ചിറിവോടുകൂടി ഒക്‌സോപോയിന്റ് കായിക വിദ്യാഭ്യാസത്തിന്റെ വളർച്ചയെ വളരെ കൃത്യതയോടും ആത്മാര്ഥതയോടും കൂട്ടി ഉറപ്പിച്ച ഓരോ കാലഘട്ടത്തിന്റെയും വളർച്ചയ്ക്കനുസരർത്ഥമായി ഒക്‌സോപോയിന്റ് പ്രവർത്തന പദ്ധതികൾ തയ്യാറാക്കിരിക്കുന്നു.