ഓക്സോ പോയിന്റിലേക്ക് സ്വാഗതം
മലയാളം English
ഞങ്ങളുമായി ബന്ധപ്പെടുക

+91 9072 220 442

സേവനങ്ങൾ

വ്യക്തിത്വ വികസനം

ഒരാളുടെ ബന്ധങ്ങളെയും വളർച്ചയേയും തീരുമാനിക്കുന്നതിൽ ഏറെ പ്രധാനപ്പെട്ടതാണ് വ്യക്തിത്വം. മറ്റുള്ളവരോടുള്ള പെരുമാറ്റം, സമൂഹത്തിൽ നിന്നും ലഭിക്കുന്ന അംഗീകാരം, പ്രതിസന്ധികളെ നേരിടാനും വെല്ലുവിളികൾ ഏറ്റെടുക്കാനുമുള്ള കഴിവ് എന്നിങ്ങനെ വ്യക്തിത്വത്തെ നിർണ്ണയിക്കുന്ന ഘടകങ്ങൾ നിരവധിയാണ്. അതുകൊണ്ടു തന്നെ മികച്ച വ്യക്തിത്വം എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്, പക്ഷെ വെറും ആഗ്രഹം മാത്രമായി പലപ്പോഴും ഒതുകി പോകും. വ്യക്തിത്വം രൂപപെടുത്താനുള്ള കഴിവ് മനുഷ്യനുണ്ട്. മികച്ച വ്യക്തിയാവുക വഴി മറ്റുള്ളവരുടെ സന്തോഷത്തിനു നമ്മൾ കാരണമാവുകയും സ്വയം ജീവിതത്തിൽ വിജയം കരസ്ഥമാക്കുവാനും കഴിയും നല്ല വ്യക്തിത്വം ഓരോ മനുഷ്യന്റെയും ജീവിതത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കുന്നു, ഇതിനായി ചില മാർഗ്ഗങ്ങൾ നമ്മൾ സ്വീകരിക്കേണ്ടതായുണ്ട്. ആത്മവിശ്വാസം വളർത്തിയെടുക്കുക, ഒരു ടീം ആയി ജോലി ചെയ്യുക, ഉദാസീനത ഇല്ലാതാക്കുക, രാവിലെ നേരത്തെ എഴുന്നേൽക്കുക സ്വയം മുൻകൈ എടുത്ത് നീങ്ങുക, പഴയകാര്യങ്ങളെ ആലോചിച്ച് സമയം നഷ്ട്ടപെടാതിരിയ്ക്കുക, പ്രതിസന്ധികളെ തരണം ചെയ്യുക, സമ്മർദം കുറയ്ക്കുക, നല്ല തിരുമാനങ്ങളെടുക്കുക, വിശ്വാസങ്ങളെ തരണം ചെയ്യുക എന്ന് തുടങ്ങി ജീവിതത്തിൽ ശീലമാക്കേണ്ട ഇത്തരം ഗുണമേന്മകൾ ഓരോവ്യക്തിയിലും ഓരോകുട്ടിയിലും വളർത്തിയെടുക്കുകയാണ് ഒക്‌സൊപോയിന്റ് വ്യക്തിത്വവികസന ക്ലാസ്സിലൂടെ ജീവിത കാലഘട്ടത്തിന്റെ അടിസ്ഥാനത്തിൽ.